A look back at church history
Mr. Abraham Padanilam
(Previous church secretary, and one of the founding members of St.Thomas Orthodox Church)
This is an article published in the Church Silver Jubilee Souvenir book in 2017. The article was written by late Mr. Abraham Padanilam, the church secretary at the time and one of the founding members of St.Thomas Orthodox church. He describes the problems and crises the church went through in the beginning days and how it transformed into a source of God's grace and comfort for the members and visitors at St.Thomas Church

By the infinite grace of God, as we look back on the past 25 years, we can see that our church has become one of the most important places of worship in Dallas after overcoming many problems. Today, it imparts hope to the believers and comfort to the needy.
Due to some adverse circumstances at the parish where we were congregating in October 1992, we were unable to continue our membership there. 40 families came together to initiate a new congregation for fulfilling their spiritual needs and continuing Sunday school for the children. The group applied to the Diocesan Metropolitan at the time, His Eminence Mathews Mar Barnabas, to grant a new church. Thus, in the month of May 1993, His Eminence the Metropolitan declared the opening of this church as “ST.THOMAS CHURCH”. Rev. Fr. Cherian Kunnel (Sunny Achen) was appointed as the first vicar of the church. Achen served in the church for almost 12 years with great sincerity and dedication.
Worship was held in the chapel of the First Baptist Church in Irving from 1992 to 1994. In 1994, Almighty God helped us buy a building in Mesquite, and we worshiped there from 1994 to 2005. In 2005, by the grace of God, the church we see today was acquired, and worship continues to this day.
As I look back over the past 25 years, I am reminded of the challenging 40 years that the children of Israel endured to inherit the land of Canaan. Just as the Lord led the children of Israel through difficult times, the Lord God led us “by day in a pillar of a cloud, to lead the way; and by night in a pillar of fire, to give light;”.
I would like to proudly state one thing on this occasion. This church was not started for one priest or another, or for established interests. Rather, it is rooted in prayer, fulfillment of spiritual needs, and worship. The Lord Almighty will abundantly fulfill all our tearful prayers beyond our expectations. This style of prayer is unique to this parish.
Vicars who led the parish
1993-2005 Rev. Fr. Cherian Kunnel (Sunny Achen)
2005-2008 Rev. Fr. Reggie Mathew
2008-2009 Rev. Fr. Mammen P. Mathew
2009-2014 Rev. Fr. Rajesh John
2014-2018 Rev. Fr. John Kunnathusseril
2019 Onwards Rev. Fr. C.G. Thomas
Dear ones,
In the name of the Lord, I beseech you to be thankful to God for everything bestowed on us by His grace and to realize that what we have achieved is not by our ability or brilliance. We should draw closer to God with more prayer and fasting. We should kneel and pray for more blessings and the growth of the parish.
May God bless us all.
ഡാളസ് സെൻ്റ് തോമസ് ദേവാലയത്തിന്റെ കഴിഞ്ഞ കാൽ നൂറ്റാണ്ട് കാലത്തെ ചരിത്രത്തെ വിലയിരുത്തുമ്പോൾ അനേകം പ്രശ്നങ്ങളും പ്രതിസന്ധികളും അതിജീവിച്ച്, ദൈവത്തിന്റെ അളവറ്റ കൃപയാൽ വളർച്ചയുടെ പടവുകൾ ഒന്നൊന്നായി താണ്ടി, ഇന്ന് ആശ്രിതർക്ക് ആശ്രയവും ആലംബഹീനർക്ക് ആശ്വാസവും പകരുന്ന, അനുഗ്രഹത്തിൻ്റെ നിറകുടമായി പരിലസിക്കുന്ന ഡാളസിലെ പ്രധാന ആരാധനാലയങ്ങളിൽ ഒന്നായി നമ്മുടെ ദേവാലയം മാറിയിരിക്കുന്നതായി നമുക്ക് കാണുവാൻ സാധിക്കും.
1992 ലെ ഒക്ടോബർ മാസത്തിൽ ഞങ്ങൾ കൂടിനടന്നിരുന്ന ഇടവകയിലുണ്ടായ ചില പ്രതികൂല സാഹചര്യങ്ങളാൽ, ഇടവകയിൽ അംഗത്വം തുടരുവാൻ സാധിക്കാതെ വന്നതിനാൽ, നാല്പതോളം കുടുംബങ്ങൾ ഒത്ത്ചേർന്ന് തങ്ങളുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റുന്നതിനും, കുഞ്ഞുങ്ങളുടെ സണ്ടേസ്കൂൾ വിദ്യാഭ്യാസം തുടരുന്നതിനുമായി വി.തോമാശ്ലീഹായുടെ നാമധേയ ത്തിൽ ഒരു 'Congregation'ന് തുടക്കം കുറിക്കുകയും, അന്നത്തെ ഭദ്രാസന മെത്രാപ്പോലീത്താ ആയിരുന്ന അഭിവന്ദ്യ മാത്യൂസ് മോർ ബർണ്ണാബാസ് മെത്രാപ്പോലീത്താ സമക്ഷം അതൊരു ഇടവകയായി രൂപാന്തരപ്പെടുന്നതിനുള്ള അപേക്ഷ സമർപ്പിക്കുകയും ചെയ്തു. അങ്ങനെ 1993 മെയ് മാസം "ST.THOMAS CHURCH" എന്ന പേരിൽ ഈ ദേവാലയത്തിന് തുടക്കം കുറിക്കുന്നതിന് അഭിവന്ദ്യ മെത്രാപോലീത്ത തിരുമനസ്സുകൊണ്ട് പ്രഖ്യാകല്പന നൽകുകയുണ്ടായി. ദേവാലയത്തിന്റെ ആദ്യ വികാരി യായി Rev.Fr. ചെറിയാൻ കുന്നേൽ (സണ്ണി അച്ഛൻ) അവരോധിക്കപ്പെടുകയും ചെയ്തു. ഏതാണ്ട് 12 വർഷക്കാലം അച്ഛൻ ഏറെ സത്യസന്ധതയോടും, ആത്മാർത്ഥത യോടുംഅർപ്പണ മനോഭാവത്തോടുംകൂടെ ഈ ദേവാലയത്തിൽ സേവനമനുഷ്ഠിച്ചു.
1992 മുതൽ 1994 വരെ Irving-ലുള്ള First Baptist Church-ൻ്റെ ചാപ്പലിലാണ് ആരാധന നടത്തി വന്നിരുന്നത്. 1994-ൽ Mesquite-ൽ ഒരു കെട്ടിടം വാങ്ങിക്കുന്നതിനും അവിടെ 1994 മുതൽ 2005 വരെ ആരാധന നടത്തുന്നതിനും സർവ്വശക്തനായ ദൈവം ഇടവരുത്തി. 2005-ൽ ദൈവത്തിന്റെ അളവറ്റ കൃപയാൽ ഇന്ന് നാം കാണുന്ന ഈ ദേവാലയം സ്വന്തമാക്കുന്നതിനും നാളിതുവരെ ആരാധന തുടരുന്നതിനും ഇടയായി.
കഴിഞ്ഞ 25 വർഷക്കാലത്തെ ദൈവം നടത്തിയ വഴി ഓർക്കുമ്പോൾ, കനാൻ നാട് അവകാശമാക്കുവാൻ യിസ്രായേൽ മക്കൾ നടത്തിയ ത്യാഗപൂർണ്ണമായ 40 വർഷക്കാലത്തെയാണ് ഞാൻ ഓർമ്മിക്കുന്നത്. യിസ്രായേൽ മക്കൾ അഭിമുഖീകരിച്ച പോലെ അനേകം വിഷമഘട്ടങ്ങളിലൂടെ കടന്നുപോയപ്പോൾ പകൽ മേഘസ്തംഭമായും, രാത്രി അഗ്നിത്തൂണായും ദൈവം തമ്പുരാൻ നമ്മെ വഴി നടത്തി.
ഈ അവസരത്തിൽ ഒരു കാര്യം അഭിമാനത്തോടെ പ്രസ്താവിക്കുവാൻ ഞാൻ ആഗ്രഹിക്കുകയാണ്. 'സെൻ്റ് തോമസ്' ദേവാലയം ഒരു അച്ഛനുവേണ്ടിയോ മറ്റേതെങ്കിലും, സ്ഥാപിത താൽപര്യക്കാർക്ക് വേണ്ടിയോ തുടക്കം കുറിച്ചതല്ല; മറിച്ച് പ്രാർത്ഥനയിൽ അടിയുറച്ച് കുറെ ആളുകളുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നതിനും ദൈവത്തെ ആരാധിക്കുന്നതിനു മായി സ്ഥാപിതമായതാണ്. കണ്ണുനീരോടെ പ്രാർത്ഥിച്ചതെല്ലാം, അതർഹിക്കുന്നതിലുമധികമായി ദൈവം നിറവേറ്റിതരുന്നു. ഈ ഇടവകയിലെ പ്രാർത്ഥനാശൈലി തന്നെ വ്യത്യസ്തത നിറഞ്ഞതാണ്.
ഇടവകയെ നയിച്ച ഇടയന്മാർ
1993-2005 Rev. Fr. ചെറിയാൻ കുന്നേൽ (സണ്ണി അച്ചൻ)
2005-2008 Rev. Fr. റെജി മാത്യു
2008-2009 Rev. Fr. മാമൻ മാത്യു
2009-2014 Rev. Fr. രാജേഷ് ജോൺ
2014 -2018 Rev. Fr. ജോൺ കുന്നത്തുശ്ശേരിൽ
2019 Onwards Rev. Fr. സി.ജി. തോമസ്
പ്രിയമുള്ളവരെ,
ദൈവം നൽകിയ എല്ലാ കൃപയിലും, ദൈവത്തോട് നന്ദിയുള്ളവരായി, നേടിയതൊന്നും നമ്മുടെ സാമർത്ഥ്യം കൊണ്ടോ കഴിവുകൊണ്ടോ അല്ലായെന്നുള്ള തിരിച്ചറിവോടെ ഈ ജൂബിലി വർഷം കൂടുതൽ പ്രാർത്ഥനയോടും, ഉപവാസത്തോടും കൂടി ദൈവസന്നി ധിയിലേക്ക് അടുത്ത് ചെല്ലുന്നതിനും, കൂടുതൽ അനു ഗ്രഹത്തിനും ഇടവകയുടെ വളർച്ചയ്ക്കുമായി മുട്ടിപ്പായി പ്രാർത്ഥിക്കുന്നതിനും, നിങ്ങളേവരേയും കർത്തൃനാമത്തിൽ ആഹ്വാനം ചെയ്തുകൊണ്ട് ഞാൻ ഉപസംഹരിക്കട്ടെ ........
ദൈവം നമ്മെ അനുഗ്രഹിക്കുമാറാകട്ടെ...................